നിങ്ങൾ ഒരു ഫേസ്ബുക്ക് ജീവിയാണോ ? രാവിലെ മുതൽ, സമയം കൂടുതലും നിങ്ങളെ കീഴടക്കുനത് ഫേസ്ബുക്ക് ആണോ ? ചിന്തിച്ചു നോക്കുക. സമയം ചിലവിടാൻ നല്ല ഉപാധിയാണ് ഫേസ്ബുക്ക്, എന്നാൽ അതിന്റെ അമിത ഉപയോഗം കുറയ്ക്കണം. കാരണം പണ്ട് കുട്ടികൾ ഗെയിംസ്നു അടിമകൾ ആയി പോകുന്നത് കണ്ടിട്ടുണ്ടോ ? അതുപോലെ തന്നെ ഒരു പ്രിക്രിയയാണ് ഇതും. അതുകൊണ്ട് എന്തിലാണോ നമ്മുടെ അമിത ആവേശം അത് കുറയ്ക്കുനത് വളരെ നല്ലതാണു. ആദ്യമേ അത് മനുസ്സിലാക്കി, അതിൽ നിന്നും അല്പം വിട്ടു നില്ല്കാൻ ഒന്ന് ശ്രമിച്ചു നോക്കു.
പുറത്തു യാത്ര പോകുക
ആ സമയം നിങ്ങൾ ടാബ്ലെറ്റ്, മൊബൈൽ കയിൽ കരുതും . എന്നിട്ട് അതിലാകും പിന്നീടുള്ള കുത്തികുറിക്കലുകൾ. അത് പാടില്ല. യാത്ര പോകുമ്പോൾ മൊബിലൈൽ ഫേസ്ബുക്ക് ഉപയോഗിക്കരുത്. യാത്ര ആസ്വദിക്കുക, ഫോട്ടോ എടുക്കുക. സ്വയം സന്തോഷം കണ്ടെത്തുക.ആസ്വദിക്കാൻ ഉള്ള ആവേശം
ഒരു മനുഷ്യനിൽ എന്തിനോടുള്ള ആവേശം ആണോ കൂടുതൽ അതാവും ആ മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിക്കുക. പക്ഷെ അത് നിലനിൽക്കാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് ആവേശം എന്തിനോടും നല്ലതാണു പക്ഷെ അമിതമാകരുത്. ആവേശം മിതം ആകുക.
ഒഴിവു സമയങ്ങൾ
ഒഴിവു സമയങ്ങൾ ഫേസ്ബുക്ക് മാത്രം ശരണം ആക്കാതെ , മറ്റുള്ള കാര്യങ്ങൾ കൂടി ചെയ്യണം. അപ്പോളാണ് നമുക്ക് നമ്മുടെ സമയം നല്ലവണ്ണം ഉപയോഗിക്കാനും ഒന്നിനോട് മാത്രമുള്ള ആസക്തി കുറയ്ക്കാനും സാധിക്കുകയുള്ളൂ. എല്ലാ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധ ചെലുത്തണം. ഫേസ്ബുക്കിൽ നീനും വിട്ടു നിൽക്കാൻ ഏറ്റവും നല്ല ഒരു ഉപാധിയാണ് ബ്ലോഗിങ്ങ്. ബ്ലോഗിങ്ങ് വഴി നിങ്ങള്ക്ക് പല നേട്ടങ്ങൾ ഉണ്ടാകുകയും ചെയുന്നു.ഫോട്ടോഗ്രഫി, ക്രാഫ്റ്റിംഗ് ഇതെല്ലം സമയം ചിലവിടാൻ നല്ല മാർഗങ്ങൾ ആണ്. വീട്ടമ്മമാർ ക്രാഫ്റ്റിംഗ് വഴി ഇപ്പോൾ ധാരാളം പണം നേടുന്നു. അതുവഴി അവരുടെ ഒഴിവു സമയങ്ങൾ ഇല്ലാതെ ആകുകയും ചെയുന്നു.
അതുപോലെ നിങ്ങൾക്ക് താൽപര്യം ഉള്ള ഒരു കാര്യം കണ്ടെത്തുകയും അതിലൂടെയും സമയം ചിലവിടാൻ ഒരു 'സമയം' കണ്ടെത്തുകയും വേണം.
No comments:
Post a Comment