ഫേസ്ബുക്കിൽ സമയം ചിലവിടുമ്പോൾ

നിങ്ങൾ ഒരു ഫേസ്ബുക്ക്‌ ജീവിയാണോ ? രാവിലെ മുതൽ, സമയം കൂടുതലും നിങ്ങളെ കീഴടക്കുനത് ഫേസ്ബുക്ക്‌ ആണോ ? ചിന്തിച്ചു നോക്കുക. സമയം ചിലവിടാൻ നല്ല ഉപാധിയാണ് ഫേസ്ബുക്ക്‌, എന്നാൽ അതിന്റെ അമിത ഉപയോഗം കുറയ്ക്കണം. കാരണം പണ്ട് കുട്ടികൾ ഗെയിംസ്നു അടിമകൾ ആയി പോകുന്നത് കണ്ടിട്ടുണ്ടോ ? അതുപോലെ തന്നെ ഒരു പ്രിക്രിയയാണ്‌ ഇതും. അതുകൊണ്ട് എന്തിലാണോ നമ്മുടെ അമിത ആവേശം അത് കുറയ്ക്കുനത് വളരെ നല്ലതാണു. ആദ്യമേ അത് മനുസ്സിലാക്കി, അതിൽ നിന്നും അല്പം വിട്ടു നില്ല്കാൻ ഒന്ന് ശ്രമിച്ചു നോക്കു.

പുറത്തു യാത്ര പോകുക 

ആ സമയം നിങ്ങൾ ടാബ്ലെറ്റ്, മൊബൈൽ  കയിൽ കരുതും . എന്നിട്ട് അതിലാകും പിന്നീടുള്ള കുത്തികുറിക്കലുകൾ. അത് പാടില്ല. യാത്ര പോകുമ്പോൾ മൊബിലൈൽ ഫേസ്ബുക്ക്‌ ഉപയോഗിക്കരുത്. യാത്ര ആസ്വദിക്കുക, ഫോട്ടോ എടുക്കുക. സ്വയം സന്തോഷം കണ്ടെത്തുക.

ആസ്വദിക്കാൻ ഉള്ള ആവേശം 

ഒരു മനുഷ്യനിൽ എന്തിനോടുള്ള ആവേശം ആണോ കൂടുതൽ അതാവും ആ മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിക്കുക. പക്ഷെ അത് നിലനിൽക്കാൻ വളരെ പ്രയാസമാണ്. അതുകൊണ്ട് ആവേശം എന്തിനോടും നല്ലതാണു പക്ഷെ അമിതമാകരുത്. ആവേശം മിതം ആകുക.

ഒഴിവു സമയങ്ങൾ 

ഒഴിവു സമയങ്ങൾ ഫേസ്ബുക്ക്‌ മാത്രം ശരണം ആക്കാതെ , മറ്റുള്ള കാര്യങ്ങൾ കൂടി ചെയ്യണം. അപ്പോളാണ് നമുക്ക് നമ്മുടെ സമയം നല്ലവണ്ണം ഉപയോഗിക്കാനും ഒന്നിനോട് മാത്രമുള്ള ആസക്തി കുറയ്ക്കാനും സാധിക്കുകയുള്ളൂ. എല്ലാ കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധ ചെലുത്തണം. ഫേസ്ബുക്കിൽ നീനും വിട്ടു നിൽക്കാൻ ഏറ്റവും നല്ല ഒരു ഉപാധിയാണ് ബ്ലോഗിങ്ങ്. ബ്ലോഗിങ്ങ് വഴി നിങ്ങള്ക്ക് പല നേട്ടങ്ങൾ ഉണ്ടാകുകയും ചെയുന്നു.ഫോട്ടോഗ്രഫി, ക്രാഫ്റ്റിംഗ് ഇതെല്ലം സമയം ചിലവിടാൻ നല്ല മാർഗങ്ങൾ ആണ്. വീട്ടമ്മമാർ ക്രാഫ്റ്റിംഗ് വഴി ഇപ്പോൾ ധാരാളം പണം നേടുന്നു. അതുവഴി അവരുടെ ഒഴിവു സമയങ്ങൾ ഇല്ലാതെ ആകുകയും ചെയുന്നു. 

അതുപോലെ നിങ്ങൾക്ക് താൽപര്യം ഉള്ള ഒരു കാര്യം കണ്ടെത്തുകയും അതിലൂടെയും സമയം ചിലവിടാൻ ഒരു 'സമയം' കണ്ടെത്തുകയും വേണം.
വായന തുടരുക. . .

ബ്ലോഗ്ഗിങ്ങിൽ അൽപം മധുരം

ഗൂഗിൾ ബ്ലോഗ്ഗർ അഥവാ ബ്ലോഗ്സ്പോട്ട് എന്ന സേവനം കഴിഞ്ഞ 10 വർഷമായി അതി ദൂരം പിന്നിട്ടിരിക്കുകയാണ്.ഇന്ന് ബ്ലോഗ്‌ ചെയ്യവരുടെ എണ്ണം വളരെ കൂടുതൽ ആണ്. 2011- ൽ അകെ ഉണ്ടായിരുന്ന ആളുകളുടെ നാലിരട്ടി ആളുകൾ ഇന്ന് ബ്ലോഗിങ്ങിൽ ഉണ്ട്. ഓരോ ദിവസം 100 ബ്ലോഗുകൾ ജനിക്കുന്നു  എന്നാണ് ഗൂഗിൾന്റെ  കണ്ടെത്തൽ. പക്ഷെ അതിൽ നിലനിൽക്കുന്നവ വളരെ കുറവാണു എന്ന ഒരു വസ്തുത മുന്നിൽ കാണണം.

ഒരു ആവേശത്തിനു ബ്ലോഗിങ്ങ് തുടങ്ങും പക്ഷെ അതിൽ നിലനിൽക്കാൻ ആർക്കും താല്പ്പര്യം ഇല്ല. ഇതുപോലെ ഉള്ള സേവനങ്ങൾ,  അതിനെ ആരും വേണ്ടുപോലെ ഉപയോഗിക്കുന്നില്ല എന്നതാണ് വസ്തുത.ഒരു ബ്ലോഗ്‌ തുടങ്ങാൻ യാതൊരു പണം മുടക്കുമില്ല. എന്നാൽ അതിൽ നിന്നും പണം ഉണ്ടാക്കാൻ ധാരാളം മാർഗങ്ങൾ ഉണ്ട്. ആരും അറിയുനില്ല, അറിയുന്നവർ ഉപയോഗിക്കുനില്ല. എല്ലാത്തിനും അതിൻറെ സമയ താമസം ഉണ്ട്, കഷ്ട്ടപ്പെടുക, കാത്തിരിക്കുക  ഇതൊന്നും ആർക്കും കഴിയില്ല. എല്ലാം കിട്ടണം യാതൊരു താമസവും ഇല്ലാതെ. ബ്ലോഗിങ്ങ് എന്നത് പെട്ടന്നു ഒരു ദിവസം കൊണ്ട് ആർക്കും നേടിയെടുക്കാൻ പറ്റുന്ന ഒന്നല്ല. തുടങ്ങുബോൾ ഉള്ള ആവേശത്തിന്റെ പകുതി എങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വളരെ എളുപ്പം സഞ്ചരിക്കാം. ആവേശം പെട്ടന്നു കെട്ടുപോകുന്നു എന്നതു ബ്ലോഗിങ്ങ് മേഖലയിലെ ഏറ്റവും വലിയ ശാപം ആണ്.

ബ്ലോഗിങ്ങ് എല്ലാരും ചെയുന്നു ഞാനും ചെയുന്നു എന്ന ഒരു പൊതുവായ ധാരണ മാറണം, അപ്പോൾ തന്നെ ഇതിൽ മാറ്റം വരും. ഒരു സമയം ചിലവിടൽ പോലെ ആസ്വദിക്കണം.എല്ലാ ദിവസവും അൽപ്പസമയം ബ്ലോഗ്ഗിനു വേണ്ടി മാറ്റി വയ്ക്കണം. എഴുതണം, പോസ്റ്റ്‌ ചെയ്യണം എന്ന തോന്നൽ മനസ്സിൽ ഉണ്ടാകണം.അറിയാത്ത കാര്യങ്ങൾ ബ്ലോഗ്‌ ചെയ്യാൻ തുടങ്ങരുത്‌. അറിയുന്നതിനെ കുറിച്ച് മാത്രം എഴുതുക, അപ്പോൾ അതിനോട് ഒരു താല്പ്പര്യവും ഇഷ്ടവും തോന്നി തുടങ്ങും.എന്തുതന്നെ ആയിക്കോട്ടെ , അത് മനസ്സിൽ തോന്നുന്ന കവിതയാകാം, കഥയാകാം, ചിലപ്പോൾ ജീവിതത്തിലെ വെറും താമസകൾ ആകാം. പക്ഷെ അതു എഴുതുക , ബ്ലോഗ്ഗിങ്ങിൽ അപ്പോൾ ഒരു മധുരം കിട്ടും.ആർക്കും ഇതു പ്രായക്കാർക്കും ബ്ലോഗ്‌ ചെയ്യാം. ബ്ലോഗിങ്ങ് ഒരു സമയം എങ്കിലും നല്ലവണ്ണം ഒന്ന് ഉപയോഗിച്ച് നോക്കു. നിങ്ങൾ തീർച്ചയായും ബ്ലോഗിങ്ങ് ഇഷ്ടപ്പെട്ടു തുടങ്ങും അതു മാത്രം അല്ല , ഒഴുവ് സമയങ്ങൾ വളരെ എളുപ്പത്തിൽ തള്ളി നീക്കാനും ആകും.

ഒരു ബ്ലോഗ്‌ തുടങ്ങു , എഴുതുക, പോസ്റ്റ്‌ ചെയുക. അതിനെ കൂടുകരോട് പങ്കു വെയ്ക്കുക. ബ്ലോഗ്‌ നല്ലവണം സൂക്ഷിക്കുക. വൃത്തിയായ ഡിസൈൻ സീകരിക്കുക. എഴുതുന്നത്‌ അടുക്കും ചിട്ടയും ആയി എഴുതുക. ഇന്നു തന്നെ ബ്ലോഗ്ഗിങ്ങിൽ മധുരം കണ്ടെത്തുക.ആശംസകൾ 
വായന തുടരുക. . .